വിശ്വാസ വോട്ടെടുപ്പ്; എം കെ സ്റ്റാലിൻ നിരാഹാര സമരം ആരംഭിച്ചു

stalin

ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിൻ നിരാഹാര സമരം ആരംഭിച്ചു. ബലപ്രയോഗത്തിലൂടെ മുഖ്യപ്രതിപക്ഷമായ ഡിഎംകെയെ പുറത്താക്കിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചതെന്ന് ആരോപിച്ചാണ് സമരം. ട്രിച്ചിയിലാണ് സ്റ്റാലിൻ നിരാഹാരമിരിക്കുന്നത്. സംഭവത്തെ തുടർന്ന് ക്രമസമാധാന പ്രശ്‌നങ്ങൾ മുന്നിൽകണ്ട് സംസ്ഥാനത്ത് സുരക്ഷ കർശന മാക്കി.

NO COMMENTS

LEAVE A REPLY