ട്വീറ്റ് ചെയ്ത ചിത്രം മാറി പോയി; ശോഭ ദേ വീണ്ടും പെട്ടു

twitter trolls shobha de

ഫേസ്ബുക്ക് ട്വിറ്റർ പോലുള്ള സമൂഹമാധ്യമങ്ങളിൽ അബദ്ധം പറ്റുക സാധാരണമാണ്. എന്നാൽ അത്തരം അബദ്ധങ്ങൾ പറ്റുന്നത് പതിവായിട്ടുള്ള ആളാണ് ശോഭ ദേ.

മഹാരാഷ്ട്രാ പോലീസ് സേനാംഗമെന്ന പേരിൽ മധ്യപ്രദേശ് പോലീസ് സേനയിലെ അംഗത്തിന്റെ ചിത്രം മാറി പോസ്റ്റ് ചെയ്താണ് ഇക്കുറി ശോഭ അബദ്ധത്തിൽ ചെന്നു ചാടിയത്. കഴിഞ്ഞ ദിവസമായിരുന്നു മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ ഇന്ന് ‘ഹെവി സുരക്ഷ’യാണെന്ന അടിക്കുറിപ്പോടെ അമിതവണ്ണമുള്ള ഒരു പോലീസുകാരന്റെ ചിത്രം ശോഭ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

പക്ഷെ ഒരു അബദ്ധം പറ്റി. മഹാരാഷ്ട്രാ പോലീസ് സേനയിലെ അംഗമെന്ന പേരിൽ ശോഭ പോസ്റ്റ് ചെയ്തത് മധ്യപ്രദേശിലെ പോലീസുകാരന്റെ ചിത്രമായിരുന്നു. ഇത് ഞങ്ങളുടെ സേനാംഗമല്ലെന്നും നിങ്ങളെ പോലെ ഉത്തരവാദിത്തമുള്ള വ്യക്തികളിൽ നിന്ന് ഇത്തരം നടപടികൾ പ്രതീക്ഷിക്കുന്നില്ലെന്നും മഹാരാഷ്ട്രാ മഹാരാഷ്ട്രാ പോലീസ് മറുപടി നൽകിയതോടെയാണ് ശോഭയ്ക്ക് പറ്റിയ അബദ്ധം പുറംലോകം അറിയുന്നത്.

twitter trolls shobha de

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE