Advertisement

വിധിയുടെ പകർപ്പ് ട്വന്റിഫോർ ന്യൂസിന് ലഭിച്ചു

February 23, 2017
Google News 0 minutes Read

നടിയെ ആക്രമിച്ച കേസിൽ പിടിയിലായ പൾസർ സുനിയ്ക്ക് വേണ്ടി പ്രതിഭാഗം അഭിഭാഷകൻ സമർപ്പിച്ച ഹർജി ഏതാണ്ട് തള്ളിക്കളഞ്ഞു കൊണ്ട് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച വിധിയുടെ പകർപ്പ് ട്വന്റിഫോർ ന്യൂസിന് ലഭിച്ചു. സുനിയെ കോടതി മുറിയിൽനിന്ന് അറസ്റ്റ് ചെയ്ത സി ഐ അടക്കമുള്ളവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വിധി. അതിൽ പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.

16930321_10154251189114147_84052010_oപ്രതിയെ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത സി .ഐ അനന്ത് ലാലിനോട് അന്വേഷണ ഉദ്യോഗസ്ഥനായ നെടുംബാശേരി സി ഐയ്ക്ക് പ്രതികളെ കൈമാറാൻ കോടതി ഉത്തരവിട്ടു. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഹാജരാക്കിയാൽ മതിയെന്നാണ് ചട്ടം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് മുമ്പ് ആലുവാ പോലീസ് ക്ലബ്ബിന് സമീപത്തെ കോടതിയിൽ ഹാജരാക്കിയാൽ മതിയാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here