” ഇടിച്ച് പിഴിയണമവൻമാരെ ”

SUNI

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതികളായ പൾസർ സുനിയും വിജീഷും പോലീസ് പിടിയിൽ. പൊതുജന വികാരം പോലീസിനൊപ്പം. ചലച്ചിത്ര താരങ്ങളും സോഷ്യൽ മീഡിയയുമടക്കം പോലീസിനെ പിന്തുണച്ച് രംഗത്തെത്തി. പോലീസിന്റെ പിടിയിലായ പ്രതികളെ ഇടിച്ച് പിഴിയണമെന്നും അവരെ വെറുതെ വിടരുത്, സത്യം പറയിപ്പിക്കണമെന്നും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി പറഞ്ഞു.

പ്രതികളെ, ഗോവിന്ദച്ചാമിയെ വെറുതെ വിട്ടതുപോലെ വെറുതെ വിടരുതെന്നും നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും കെപിഎസി ലളിത പറഞ്ഞു. പൊതു ജനത്തിനിടയിലിട്ട് ഞെക്കി കൊല്ലണമെന്നും ഒരു നടിയായല്ല, സ്ത്രീ ആയാണ് പ്രതികരിക്കുന്നതെന്നും കെപിഎസി ലളിത.

NO COMMENTS

LEAVE A REPLY