നടിയെ ആക്രമിച്ച സംഭവം ഒരു സ്ത്രീയുടെ ക്വട്ടേഷനെന്ന് മണികണ്ഠൻ

sexually abuse

കൊച്ചിയിൽ സിനിമാ നടിയെ ആക്രമിച്ച സംഭവം ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് അറസ്റ്റിലായ മണികണ്ഠൻ പോലീസിന് മൊഴി നൽകി. നടിയുടെ മൊഴിയിലും സമാന മായ വെളിപ്പെടുത്തലുകളുണ്ട്.

നടിയെ തട്ടിക്കൊണ്ടുപോയ കാര്യത്തെപ്പറ്റി തനിക്ക് അറിയില്ലായിരുന്നുവെന്നും പൾസർ സുനി വിളിച്ചതുകൊണ്ടാണ് ഒപ്പം കൂടിയതെന്നുമാണ് മണികണ്ഠൻ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിനിടെയാണ് ഒരു സ്ത്രീയാണ് ക്വട്ടേഷന് പിന്നിലെന്ന് മണികണ്ഠൻ വെളിപ്പെടുത്തിയത്.

NO COMMENTS

LEAVE A REPLY