പോലീസിനെ തടഞ്ഞ് അഡ്വക്കേറ്റുമാര്‍

പള്‍സര്‍സുനിയെ അറസ്റ്റ് ചെയ്യാന്‍ കോടതി മുറിയ്ക്കുള്ളില്‍ കയറിയ പോലീസുകാരെ അ‍‍ഡ്വക്കറ്റുമാര്‍ തടഞ്ഞു. എസിജെഎം കോടതിയിലെ അഡ്വക്കറ്റുമാരാണ് അറസ്റ്റ്ചെയ്യാനെത്തിയ പോലീസുകാരെ തടഞ്ഞത്.  കയ്യാങ്കളിയ്ക്ക് അവസാനമാണ് പോലീസിന് പ്രതികളേയും കൊണ്ട് അവിടം വിടാനായത്. പോലീസ് ജീപ്പിന്റെ താക്കോല്‍ ഊരി എടുക്കാനും അഡ്വക്കേറ്റുമാര്‍ ശ്രമിച്ചു.

പ്രതിക്കൂട്ടില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ട് പോകുന്ന നടപടി ന്യായീകരിക്കാനാകില്ലെന്ന് നിലപാടിലാണ് അഡ്വക്കേറ്റുമാര്‍. എന്നാല്‍ പൊതു  വികാരം പോലീസിനൊപ്പമാണ്. സോഷ്യല്‍ മാധ്യമങ്ങളില്‍ ജനങ്ങള്‍ പോലീസിനെ  പുകഴ്ത്തികൊണ്ട് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയാണ്.

NO COMMENTS

LEAVE A REPLY