പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം തള്ളി കോടതി

suni

പൾസർ സുനിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഭാഗം അഭിഭാഷകൻ ഉന്നയിച്ച ആവശ്യം കോടതി അംഗീകരിച്ചില്ല. സി ഐ അടക്കമുള്ളവർക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് കോടതി തള്ളിയത്.

പ്രതിയെ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത സി .ഐ അനന്ത് ലാലിനോട് അന്വേഷണ ഉദ്യോഗസ്ഥനായ നെടുംബാശേരി സി ഐയ്ക്ക് പ്രതികളെ കൈമാറാൻ കോടതി ഉത്തരവിട്ടു. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഹാജരാക്കിയാൽ മതിയെന്നതിനാൽ നാളെ 1.30 ന് മുമ്പ് ആലുവാ പോലീസ് ക്ലബ്ബിന് സമീപത്തെ കോടതിയിൽ ഹാജരാക്കിയാൽ മതിയാകും.

NO COMMENTS

LEAVE A REPLY