മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് വിജയം

bjp maharashtra mass resignation BJP

മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വൻ വിജയം. പ്രതിപക്ഷ കക്ഷികളായ കോൺഗ്രസിനെയും എൻസിപിയെയും പരാജയപ്പെടുത്തിയാണ് ബിജെപിയുടെ വിജയം.

മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ശഷിവസേനയ്ക്ക് മുൻതൂക്കം. ഫലം വന്ന 225 സീറ്റുകളിൽ ശിവസേന 84 സീറ്റുകളിൽ വിജയിച്ചു. 81 സീറ്റുകളാണ് ബിജെപിയ്ക്ക് ലഭിച്ചത്. കോൺഗ്രസ് 31, എൻസിപി 9, എംഎൻസ് 7, മറ്റുള്ളവ 13 സീറ്റുകളും നേടി.

അതേ സമയം എൻസിപി-കോൺഗ്രസ് സഖ്യം ഭരിച്ചിരുന്ന പുണെ മുൻസിപ്പൽ കോർപ്പറേഷൻ ബിജെപി സ്വന്തമാക്കി. 74 സീറ്റാണ് ബിജെപിയ്ക്ക് ലഭിച്ചത്. എൻസിപിയ്ക്ക് 34 സീറ്റ് മാത്രമേ നേടാനായുള്ളൂ. ശിവസേന എട്ടും കോൺഗ്രസ് 2 ഉം സീറ്റുകൾ നേടി

NO COMMENTS

LEAVE A REPLY