യുഎസ്‌ കുടിയേറ്റ വിരുദ്ധ നടപടി; ഇന്ത്യക്കാർക്ക് പണി കിട്ടും

us immigrants

അനധികൃതമായി കഴിയുന്ന അമേരിക്കയിലെ 1.1 കോടി കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യൻ വംശജരെയും ബാധിക്കും. അമേരിക്കയിലെ മൂന്ന് ലക്ഷത്തോളം ഇന്ത്യൻ വംശജരെയാണ് നടപടി പ്രതികൂലമായി ബാധിക്കുക.

കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിർദ്ദേശങ്ങൾക്ക് രാജ്യം രൂപം നൽകി കഴിഞ്ഞു. അനൗദ്യോഗിക കണക്കുകൾ പ്രകാരം മൂന്ന് ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് അമേരിക്കയിലുള്ളത്.

അതേസമയം കൂട്ടത്തോടെ പുറത്താക്കൽ ഉണ്ടാകില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ഏഴ് രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തുന്ന ട്രംപിൻരെ ഉത്തരവ് കോടതി മരവിപ്പിച്ചെങ്കിലും കുടിയേറ്റം തടയുന്ന ട്രംപ് നയം തുടരുന്നതിന്റെ ഭാഗമായാണ് നടപടി.

NO COMMENTS

LEAVE A REPLY