പുതിയ ഫീച്ചറുമായി വാട്ട്‌സാപ്പ്

whatsapp launches new feature

സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്താൽ ഫ്രണ്ടിസനും ഫോളോവേഴ്‌സിനും ലഭിക്കും. എന്നാൽ വാട്ട്‌സാപ്പിൽ സ്റ്റാറ്റസ് എടുത്ത് നോക്കിയാൽ മാത്രമേ മാറ്റിയോ ഇല്ലെയോ, പുതിയത് അപ്‌ഡേറ്റ് ചെയ്‌തോ എന്ന് അറിയാൻ കഴിയുകയുള്ളു.

എന്നാൽ ഇനി മുതൽ വാട്ട്‌സാപ്പിൽ സ്റ്റാറ്റസ് ടാബ് തുറന്നാൽ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ളവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റും കാണാം. സ്‌നാപ്ചാറ്റ് പോലെ കഥകളും സ്റ്റാറ്റസുകളും ഇനി വാട്ടസാപ്പിലും ലഭ്യമാണ്. 24 മണിക്കൂർ കഴിഞ്ഞാൽ ഈ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ എക്‌സപയറാകും. നിങ്ങൾ ഷെയർ ചെയ്യുന്നത് ആര് കാണും എന്നതും നിങ്ങൾക്ക് തീരുമാനിക്കാം. ഒപ്പം ആരെ വേണമെങ്കിലും ഏത് നിമിഷവും മ്യൂട്ടും, അൺമ്യൂട്ടും ചെയ്യാം.

മാത്രമല്ല, നിങ്ങളുടെ കോൺടാക്റ്റ്‌സിൽ ഉള്ളവർക്കെല്ലാം ഒരുമിച്ച് ഒറ്റയടിക്ക് ഫോട്ടോകളും, വീഡിയോകളും, ജിഫും എല്ലാം അയക്കാം.

വാട്ട്‌സാപ്പിന്റെ വാർഷികത്തോടനുബന്ധിച്ചാണ് ഈ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. എട്ട് വർഷം മുമ്പ് ഫെബ്രുവരി 24 ന് ആയിരുന്നു വാട്ട്‌സാപ്പ് രംഗപ്രവേശം ചെയ്തത്.

whatsapp launches new feature

NO COMMENTS

LEAVE A REPLY