അനീഷിന്റെ ആത്മഹത്യാ കുറിപ്പിൽ രണ്ട് പേരുകൾ

Aneesh

പ്രണയദിനത്തിൽ സദാചാര ഗുണ്ടകൾ ആക്രമിച്ച പാലക്കാട് കാരറ സ്വദേശി അനീഷിന്റെ ആത്മഹത്യാ കുറിപ്പിൽ രണ്ട് പേരുടെ പേരുകൾ പരാമർശിച്ചതായി റിപ്പോർട്ട്. ധനേഷ്, രമേശ് എന്നിവരുടെ പേരുകളാണ് കുറിപ്പിൽ നൽകിയിരിക്കു ന്നത്. ധനേഷ് പ്രതിപ്പട്ടികയിലുള്ള ആളാണ്. എന്നാൽ രമേശ് കേസിൽ പ്രതി അല്ല.

അഴീക്കലിൽ വച്ച് ആക്രമിച്ചതിന് ശേഷം പ്രതികളുടെ സുഹൃത്തുക്കൾ ഫേസ്ബുക്കിലൂടെ അപമാനിച്ചതായി അനീഷ് പോലീസിന് പരാതി നൽകിയിരുന്നു. ഇതാണ് അനീഷിന്റ മരണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

NO COMMENTS

LEAVE A REPLY