എടിഎമ്മിൽ കള്ളനോട്ട് നിക്ഷേപിച്ച ആൾ പിടിയിൽ

ദക്ഷിണ ഡൽഹിയിലെ എടിഎമ്മിൽനിന്ന് 2000 രൂപയുടെ വ്യജനോട്ട് ലഭിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. എടിഎമ്മിൽ പണം നിറച്ച മുഹമ്മദ് ഇഷ(27) എന്നയാളാണ് പിടിയിലായത്. സിസിടിവി ക്യാമറ പരിശോധിച്ചതോടെയാണ് ഇയാളെ കണ്ടെത്താനായതെന്ന് പോലീസ് വ്യക്തമാക്കി.

കോൾ സെന്റർ ജോലിക്കാരനായ യുവാവിന് കഴിഞ്ഞ ദിവസം വ്യാജ നോട്ടുകൾ ലഭിച്ചിരുന്നു. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പകരം ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ എന്ന എന്നാണ് നോട്ടിൽ അച്ചടിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY