ന്യൂ ജനറേഷൻ സിനിമകളിൽ കഞ്ചാവ് ഉപയോഗം; പ്രചാരണം തെറ്റെന്ന് ലാൽ

ന്യൂ ജനറേഷൻ സിനിമകളിൽ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന പ്രചാരണം തെറ്റെന്ന് നടനും സംവിധായകനുമായ ലാൽ. പോലീസ് പ്രതിയെ കണ്ടെത്തിയത് വലിയകാര്യമാണെന്നും അതിൽ ഏറെ സന്തോഷമുണ്ടെന്നും ലാൽ പറഞ്ഞു. പുറത്തുനിന്ന് വിളിച്ച വണ്ടിയുടെ ഡ്രൈവറാണ് സുനി. ഹണീബീ 2 വിന്റെ ചിത്രീകരണത്തിനല്ല നടി വന്നത്. രമ്യ നമ്പീശന്റെ വീട്ടിൽ പോകാനാണ് വണ്ടി ആവശ്യപ്പെട്ടതെന്നും ലാൽ പറഞ്ഞു.

തന്നെ സഹായിച്ചതിന് അന്റോ ഏറെ ബുദ്ധിമുട്ടി. ഇനി ആരേയെങ്കിലും സഹായിക്കാൻ ആന്റോ രണ്ടാമത് ഒന്നുകൂടി ആലോചിക്കുമെന്നും ലാൽ. ആന്റോയുടെ ഫോൺ നമ്പർ പൾസർ സുനിയുടെ കോൾ ലിസ്റ്റിൽ കണ്ടതിനെ തുടർന്ന് ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY