ലക്ഷ്യം പണം തട്ടൽ; മറ്റാർക്കും ഇതിൽ പങ്കില്ല : പൾസർ സുനി

police arrest pulsar suni

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിന് പിന്നിൽ മറ്റാരുമില്ലെന്ന് മുഖ്യപ്രതി പൾസർ സുനി. ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനായിരുന്നു പദ്ധതിയെന്നും കോയമ്പത്തൂരിൽനിന്ന് പൾസർ ബൈക്കിൽ ഇടവഴികളിലൂടെയാണ് കോടതിയ്ക്ക് സമീപം എത്തിയതെന്നും ആലുവ പോലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിൽ സുനി പറഞ്ഞു.

നടിയെ ആക്രമിക്കാൻ ഒരുമാസമായി പദ്ധതിയിട്ടിരുന്നു. നടിയെ ചിത്രങ്ങൾ പകർത്താൻ പലവട്ടം ശ്രമിച്ചിട്ടും നടന്നിരുന്നില്ല. ഗോവയ്ക്ക് നടിയെയും കൊണ്ട് ഷൂട്ടിങ്ങിന് പോയെങ്കിലും നടന്നില്ല. തുടർന്ന് തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിടു കയായിരുന്നു. മറ്റാർക്കും ഇതിൽ പങ്കില്ലെന്നും പണം തട്ടാൻ വേണ്ടി മാത്രമായിരുന്നുവെന്നും സുനി പറഞ്ഞു.

NO COMMENTS

LEAVE A REPLY