ഫ്‌ളവേഴ്‌സും ദേശാഭിമാനിയും ചേർന്നൊരുക്കുന്ന ‘സ്‌നേഹപൂർവ്വം എംടി’ ഇന്ന്

snehapoorvam mt today at calicut

പ്രഥമ ദേശാഭിമാനി പുരസ്‌കാരം ഇന്ന് എംടി വാസുദേവൻനായർക്ക് സമർപ്പിക്കും. കോഴിക്കോട് ബീച്ച് ഗ്രൗണ്ടിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര ദാനം. ഫ്‌ളവേഴ്‌സും ദേശാഭിമാനിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പിണറായി വിജയൻ, മമ്മൂട്ടി, മുകേഷ്, കമൽ, ലാൽജോസ്, മധു, രഞ്ജിത്ത്, ബിജി പാൽ, ജയചന്ദ്രൻ, സത്യൻ അന്തിക്കാട്, കെപിഎസി ലളിത, ലക്ഷ്മി ഗോപാലസ്വാമി, മീരാനന്ദ്ൻ, അനുമോൾ തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാമേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. തുടർന്ന് ചലച്ചിത്ര താരങ്ങളുടെ കലാ പരിപാടികൾ അരങ്ങേറും.

snehapoorvam mt today at calicut

NO COMMENTS

LEAVE A REPLY