പനീർശെൽവത്തോടുള്ള നിലപാട് മയപ്പെടുത്തി എഐഎഡിഎംകെ

ശശികലയുമായുള്ള തർക്കത്തെ തുടർന്ന് എഐഎഡിഎംകെയിൽനിന്ന് പുറത്താക്കപ്പെട്ട മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തോടുള്ള നിലപാട് മയപ്പെടുത്തി പാർട്ടി. പുറത്താക്കപ്പെട്ടവർക്ക് എപ്പോൾ വേണമെങ്കിലും തിരിച്ച് വരാം. പാർട്ടി മാതൃവാത്സല്യത്തോടെ അവരെ സ്വീകരിക്കുമെന്നും പാർട്ടി ഡെപ്യൂട്ടി ജോയിന്റ് സെക്രട്ടറി ടി.ടി.വി ദിനകരൻ പറഞ്ഞു.

നേതൃത്വത്തിനെതിരേ ഒ. പനീർശെൽവം സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുന്നത് പാർട്ടിയെ ബാധിക്കില്ല. മുൻപും ഇത്തരത്തിൽ പാർട്ടിയെ തകർക്കാൻ ശ്രമം നടന്നിട്ടുണ്ട്. അതൊന്നും വിലപ്പോയിട്ടില്ലെന്നും ദിനകരൻ കൂട്ടിച്ചേർത്തു.

NO COMMENTS

LEAVE A REPLY