തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി, നാലുപേരേയും നടി തിരിച്ചറിഞ്ഞു

ആലുവ സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ നടി തന്നെ ആക്രമിച്ച എല്ലാവരേയും തിരിച്ചറിഞ്ഞു. കേസില്‍ ആദ്യം പിടിയിലായ മാര്‍ട്ടിന്‍, സലീം, പ്രദീപ്, മണികണ്ഠന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. മറ്റ് തടവുകാര്‍ക്കൊപ്പം ഇവരെ ഇടകലര്‍ത്തി നിര്‍ത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്.

NO COMMENTS

LEAVE A REPLY