ആക്രമണത്തിന് ഇരയായ നടി നാളെ മാധ്യമങ്ങളെ കാണും

കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടി നാളെ മാധ്യമങ്ങളെ കാണും. ഇന്ന് രാവിലെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് പത്രസമ്മേളനം മാറ്റി വയ്ക്കുകയായിരുന്നു.
കാക്കനാട് ജയിലില്‍ നടക്കുന്ന തിരിച്ചറിയല്‍ പരേഡിന് ശേഷം മാത്രം മാധ്യമങ്ങളെ കണ്ടാല്‍ മതിയെന്നാണ് പോലീസ് നല്‍കിയ നിര്‍ദേശം. അതിന് ശേഷമമാണ് പത്രസമ്മേളനം നാളേക്ക് മാറ്റിയത്. അതേസമയം പൃഥ്വിരാജ് നായകനാകുന്ന ആദം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി നടി ഇന്ന് ജോയിന്‍ ചെയ്തു.

NO COMMENTS

LEAVE A REPLY