കുസാറ്റ് പ്രവേശന പരീക്ഷ: 28 വരെ പിഴ കൂടാതെ അപേക്ഷിക്കാം

cusat-entrance-exam 2017

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നടത്തുന്ന ബി.ടെക് ഉൾപ്പെടെയുള്ള വിവിധ കോഴ്‌സ് പ്രവേശനത്തിന് 28 വരെ പിഴ കൂടാതെ അപേക്ഷ സമർപ്പിക്കാം. 100 രൂപ പിഴയോടു കൂടി മാർച്ച് ആറ് വരെയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഈ വർഷം അവസാന വർഷ/സെമസ്റ്റർ പരീക്ഷ എഴുതുന്ന കുട്ടികൾക്കും യൂണിവേഴ്‌സിറ്റിയുടെ ബി.ടെക്, ബി.ബി.എ. എൽ.എൽ.ബി., ബി.കോം. എൽ.എൽ.ബി, അഞ്ചുവർഷ എം.എസ്സി. ഫോട്ടോണിക്‌സ്/എം.എസ്സി./എം.എ./എം.എഫ്.എസ്.സി./എം.സി.എ./എം.ബി.എ./എം.വോക്/എം.ടെക്/ത്രി വർഷ എൽ.എൽ.ബി./ എൽ.എൽ.എം/എൽ.എൽ.എംപിഎച്ച്.ഡി എന്നീ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. എം.ടെക്./എം.ബി.എ. കോഴ്‌സുകളിലേക്ക് ഫൈനില്ലാതെ ഏപ്രിൽ 21 വരെയും 100 രൂപ ഫൈനോടു കൂടി ഏപ്രിൽ 30 വരെയും അപേക്ഷിക്കാവുന്നതാണ്.

cusat-entrance-exam 2017

NO COMMENTS

LEAVE A REPLY