നാൽപ്പത് ക്യാമറകളുമായി ഇന്ന് നടിയെ വളയരുത് : അഭ്യർത്ഥനയുമായി പൃഥ്വിരാജ്

dont surround actress with camera says prithviraj

ആക്രമിക്കപ്പെട്ട നടിയെ ഇന്നത്തെ ദിവസം നാൽപ്പത് ക്യാമറകളുമായി വളയരുതെന്ന് അപേക്ഷിച്ച് നടൻ പൃഥ്വിരാജ്. അഭിനയരംഗത്തേക്ക് തിരിച്ചുവരവ് നടത്തുന്ന ആദ്യ ദിവസമായ ഇന്ന് അത്തരമൊരു അന്തരീക്ഷം മാധ്യമങ്ങൾ ഉണ്ടാക്കരുതെന്ന് പൃഥ്വിരാജ് പറഞ്ഞു. നടി മാനസീകമായി തയ്യാറാകുമ്പോൾ അവർ തന്നെ മാധ്യമങ്ങളുടെ മുന്നിലേക്ക് വരുമെന്നും, അതുവരെ നടിയുടെ മാന്യതയെ നിങ്ങൾ മാനിക്കണമെന്നും താരം അഭ്യർത്ഥിച്ചു.

കൊച്ചിയിൽവെച്ച് അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നടി ഇന്ന് ‘ആദം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഫോർട്ട് കൊച്ചിയിൽ എത്തും.

don’t surround actress with camera says Prithviraj

NO COMMENTS

LEAVE A REPLY