മിഠായിതെരുവിലെ തീപിടുത്തം: ഷോര്‍ട്ട് സര്‍ക്ക്യൂട്ടല്ലെന്ന് ഫയര്‍ഫോഴ്സ്

കഴിഞ്ഞ ദിവസം കോഴിക്കോട് മിഠായി തെരുവിലുണ്ടായ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫയര്‍ഫോഴ്സിന്റെ റിപ്പോര്‍ട്ട്. കടയ്ക്കുള്ളില്‍ തുണികള്‍ സൂക്ഷിച്ചിരുന്ന റാക്കിനടിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് ഫയര്‍ഫോഴ്സിന്റെ റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട്  കളക്ടര്‍ക്ക് സമര്‍പ്പിക്കും. ഇവിടങ്ങളിലെ കടകള്‍ക്കൊന്നും ഫയര്‍ സുരക്ഷാ ലൈസന്‍സില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY