നമ്മുടെ അമ്മമാർക്കുള്ളതേ അവൾക്കുമുള്ളൂ വൈറലായി ജോസിന്റെ വീഡിയോ

ഒരാളുടെ വ്യക്തിത്വം രൂപപ്പെടുന്നത് അയാളുടെ കുടുംബത്തിൽ നിന്നാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ കേട്ട് പഴകിയ വാചകം വളരെ ലളിതവും മനോഹരവുമായി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ‘ഐ ആം ദി ചേഞ്ച്’ എന്ന വീഡിയോയിലൂടെ ജോസ് അന്നംകുട്ടി ജോസ് എന്ന ഈ ചെറുപ്പക്കാരൻ.

ഇന്ന് സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് കാരണം ബാല്യത്തിൽ തന്നെ മാതാപിതാക്കൾ കുട്ടികൾക്ക് നൽകേണ്ടിയിരുന്ന നിർദ്ദേശങ്ങൾ നൽകാതിരുന്നത് കൊണ്ടാണ് എന്ന് ജോസ് തന്റെ വീഡിയോയിലൂടെ പറയുന്നു.

അഞ്ചാം ക്ലാസിൽ പഠിച്ചിരുന്ന കാലത്ത് എഫ്ടിവി കാണാൻ ഇടയായ സംഭവം വളരെ രസകരമായി വിവരിക്കുന്നുണ്ട് ജോസ്. എഫ്ടിവി ഒളിച്ച് കണ്ടത് കണ്ടുപിടിച്ച ജോസിന്റെ അമ്മ ആ കൊച്ചു പ്രായത്തിൽ തന്നെ ജോസിന് നൽകിയ ഉപദേശമാണ് നമ്മുടെ പുതുതലമുറയ്ക്ക് വെളിച്ചമാവുന്നത്.

Subscribe to watch more

I am the change jose viral video

NO COMMENTS

LEAVE A REPLY