ധനുഷിനെതിരെയുള്ള പരാമര്‍ശത്തില്‍ കഴമ്പില്ലെന്ന് ഗായികയുടെ ഭര്‍ത്താവ്

ഗായിക സുചിത്ര കാര്‍ത്തിക് ട്വിറ്ററിലൂടെ നടന്‍ ധനുഷിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സുചിത്രയുടെ ഭര്‍ത്താവും നടനുമായ കാര്‍ത്തിക്.
ഒരു പാര്‍ട്ടിയ്ക്കിടെ ധനുഷിനൊപ്പം വന്നവര്‍ തന്റെ കൈ പിടിച്ച് തിരിച്ചു എന്ന് സുചിത്ര ട്വിറ്ററില്‍ കുറിച്ചിരുന്നു. പരിക്കേറ്റ കയ്യുടെ ചിത്രവും ഒപ്പം കൊടുത്തിരുന്നു. എന്നാല്‍ ഇതിന് യാതൊരു അടിസ്ഥാനവും ഇല്ല, ട്വീന്റിന് പിന്നില്‍ വ്യക്തിപരമായ മറ്റൊരു കാര്യം ഉണ്ടെന്നുമാണ് കാര്‍ത്തിക് ട്വീറ്റ് ചെയ്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY