രസിലയുടെ കുടുംബത്തിന് ഇൻഫോസിസ് തുക കൈമാറി

0
80
money handed over to raseela family

പുണെയിൽ കൊല്ലപ്പെട്ട ഇൻഫോസിസ് സോഫ്‌റ്റ്വെയർ എൻജിനീയർ പയമ്പ്ര സ്വദേശിനി രസില രാജുവിന്റെ കുടുംബത്തിന് കമ്പനി വാഗ്ദാനംചെയ്ത തുക കൈമാറി. പുണെയിലെ ലേബർ യൂനിയൻ ഓഫിസിൽ പുണെ മലയാളി ഫെഡറേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ഇൻഫോസിസ് ഉദ്യോഗസ്ഥർ രസിലയുടെ ബന്ധുക്കൾക്ക് ഒരു കോടി 20 ലക്ഷത്തിന്റെ ചെക്ക് കൈമാറുകയായിരുന്നു.

ജനുവരി 29ന് ജോലിചെയ്യുന്നതിനിടെ കോണ്‍ഫറന്‍സ് ഹാളില്‍ കമ്പ്യൂട്ടറിന്‍െറ കേബ്ള്‍ കഴുത്തില്‍ മുറുക്കി കൊല്ലപ്പെട്ട നിലയിലാണ് രസിലയുടെ മൃതദേഹം കണ്ടത്തെിയത്. വൈകീട്ട് അഞ്ചോടെയാണ് കൊല്ലപ്പെട്ടതെങ്കിലും രാത്രി 10.30നാണ് ഇന്‍ഫോസിസ് അധികൃതര്‍ പിതാവ് രാജുവിനെ വിവരമറിയിച്ചത്.

money handed over to raseela family

NO COMMENTS

LEAVE A REPLY