പിണറായി മാംഗളൂരുവില്‍, തടയില്ലെന്ന് സംഘപരിവാര്‍

Pinarayi_Vijayan

മുഖ്യമന്ത്രി പിണറായി വിജയനെ തടയേണ്ടെന്ന് സംഘപരിവാര്‍ തീരുമാനിച്ചു. ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മലബാര്‍ എക്സ്പ്രസിലാണ് മുഖ്യമന്ത്രി മാംഗ്ലൂരിലെത്തിയത്. കനത്ത സുരക്ഷാ വലയം മന്ത്രിയ്ക്കൊപ്പം ഉണ്ട്. മാംഗളൂരുവില്‍ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
കന്നഡ ദിനപ്പത്രത്തിന്‍റെ ഓഫീസ് നിര്‍മ്മാണ ഉദ്ഘാടനത്തിനും സി.പി.എം സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദറാലി ഉദ്ഘാടനത്തിനുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ മംഗളുരിവിലെത്തുന്നത്.

NO COMMENTS

LEAVE A REPLY