വിവാഹത്തില്‍ നിന്ന് വൈക്കം വിജയലക്ഷ്മി പിന്മാറി

വിവാഹത്തിൽ നിന്ന് ​ഗായിക വൈക്കം വിജയലക്ഷ്മി പിൻമാറി. തൃശൂർ സ്വദേശി സന്തോഷുമായി മാർച്ച്​ മാസം 29നായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്​ചയിച്ചിരുന്നത്​. വാർത്താ സമ്മേളനത്തിലുടെയാണ്​ വിജയലക്ഷ്മി​ ഇക്കാര്യം അറിയിച്ചത്.

സന്തോഷി​െൻറ പെരുമാറ്റത്തിൽ വന്ന മാറ്റമാണ്​ വിവാഹത്തിൽ നിന്ന്​ പിൻമാറാൻ കാരണമെന്നാണ് വിജയലക്ഷ്മി പറയുന്നത്. വിവാഹശേഷം സംഗീത പരിപാടികള്‍ നടത്താൻ സാധിക്കില്ലെന്നും ഏതെങ്കിലും സംഗീത സ്​കൂളിൽ അധ്യാപികയായി ജോലി ചെയ്താൽ മതിയെന്നും സന്തോഷ്​ പറഞ്ഞു, വിവാഹശേഷം തന്റെ വീട്ടില്‍ താമസിക്കാമെന്ന് സമ്മതിച്ച സന്തോഷ് അതില്‍ നിന്ന് പിന്മാറിയെന്നും വിജയലക്ഷ്മി പറഞ്ഞു. സന്തോഷിന്റെ ബന്ധുവീട്ടിലേക്ക് താമസം മാറണമെന്നാണ് ആവശ്യപ്പെട്ടത്.

തങ്ങളുടെ വീട്ടിൽ താമസിക്കാമെന്ന്​ സന്തോഷ്​ സമ്മതിച്ചതാണെന്നും വിജയ ലക്ഷ്​മിയുടെ സംഗീത ജീവിതത്തിന്​ തടസമുണ്ടാക്കരുതെന്ന ആവശ്യം അദ്ദേഹം അംഗീകരിച്ചു തന്നതാണെന്നും വിജയലക്ഷമിയുടെ പിതാവ്​ വി. മുരളീധരനും പറഞ്ഞു.

NO COMMENTS

LEAVE A REPLY