മാര്‍ച്ച് അഞ്ച് വരെ പള്‍സര്‍ സുനിയും വിജീഷും പോലീസ് കസ്റ്റഡിയില്‍

മാര്‍ച്ച് അഞ്ച് വരെ പള്‍സര്‍ സുനിയും വിജീഷും പോലീസ് കസ്റ്റഡിയില്‍. എട്ട് ദിവസമാണ് ആലുവ മജിസ്ട്രേറ്റ് കോടതി ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
പത്ത് ദിവസം കസ്റ്റഡിയില്‍ കിട്ടണം എന്നാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്.
പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. മൊബൈല്‍ ഫോണ്‍ കണ്ടെത്താനാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.കൊച്ചിയിലെ മൂന്ന് സ്ഥങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.
സുനിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY