ഇനി സ്ത്രീകളെ അവഹേളിക്കുന്ന ചിത്രത്തിൽ അഭിനയിക്കില്ല : പൃഥ്വിരാജ്

will not act in misogynic films says Prithvi raj

ഇനി സ്ത്രീകളെ അവഹേളിക്കുന്ന ചിത്രത്തിൽ അഭിനയിക്കില്ലെന്ന് പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വി ഇക്കാര്യം അറിയിച്ചത്. ഒരു കാലത്ത് അറിഞ്ഞോ അറിയാതെയോ താൻ അത്തരം കഥാപാത്രങ്ങൾ ചെയ്തട്ടുണ്ടെന്നു അതിൽ താൻ മാപ്പ് അപേക്ഷിക്കുകയാണെന്നും പൃഥ്വി പോസ്റ്റിൽ കുറിച്ചു.

അക്രമത്തിനിരയായ നടിയുടെ അസാധാരണമായ ധൈര്യത്തെ കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്. നടിയും പൃഥ്വിരാജും കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ആദം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് നടി സധര്യം വന്നിരുന്നു. അസാധാരണമായ ധൈര്യമാണ് നടിയിൽ കാണുന്നതെന്നും താരം പറഞ്ഞു. പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം.

will not act in misogynic films says Prithvi raj

NO COMMENTS

LEAVE A REPLY