എബിവിപി വനിതാ നേതാവ് ഐസ പ്രവർത്തകയെ തല്ലുന്ന വീഡിയോ പുറത്ത്

ഡൽഹി രാംജാസ് കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിൽ എബിവിപി വനിതാ നേതാവ് ദിക്ഷ വർമ്മ ഐസ പ്രസിഡണ്ട് സുചേത ദേയെ തല്ലുന്ന വീഡിയോ പുറത്ത്. ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലീദിന് സ്വീകരണം നൽകുന്നതിനെ ചൊല്ലി ഉണ്ടായ സംഘർഷത്തിലാണ് സംഭവം.

കോളേജിലെ സംഘർഷത്തിനിടെ ദിക്ഷ ഒരു ആൺകുട്ടിയെ തല്ലുന്നതിന്റെ ചിത്രം നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ തന്നെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന് യുവാവിനെ തല്ലിയെന്നായിരുന്നു സംഭവത്തിൽ ദിക്ഷയുടെ പ്രതികരണം. ഇതിനുപിന്നാലെയാണ് ദിക്ഷ ഐസ പ്രവർത്തകയുടെ മുഖത്ത് കൈകൊണ്ട് പ്രഹരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

Subscribe to watch more

NO COMMENTS

LEAVE A REPLY