നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി

pinarayi-vijayan

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന ഇല്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് ലഭിച്ച പത്രത്തിൽ ഗൂഢാലോചന ഇല്ലെന്ന വാർത്ത വന്നിരുന്നു. മാധ്യമങ്ങൾ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിന് പുറപ്പെടരുതെന്നാണ് ആ വാർത്ത പരാമർശിച്ച് താൻ പ്രതികരിച്ചതെന്നും പ്രതികളെയെല്ലാം ഇപ്പോൾ പിടികിട്ടി. പൊലീസ് അന്വേഷിച്ച് കാര്യങ്ങൾ പുറത്തുകൊണ്ടുവരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY