ബ്ലാക്ക് ബെറി തിരിച്ചു വരുന്നു

blackberry makes a comeback

നോക്കിയ 3310 യുടെ തിരിച്ചു വരവിന് പിന്നാലെ ഇതാ ബ്ലാക്ക്‌ബെറിയും തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ബാഴ്‌സിലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ബ്ലാക്ക്‌ബെറി പുതിയ ഫോൺ അവതരിപ്പിച്ചത്. കീ വൺ എന്നാണ് ഈ പുത്തൻ ഫോണിന്റെ പേര്.

ടി.സി.എൽ കമ്യൂണിക്കേഷൻ എന്ന കമ്പനിയാണ് ഇനി ബ്ലാക്ക്‌ബെറിക്കായി ഫോണുകൾ നിർമിക്കുക. ക്വവേർട്ടി കീബോർഡോഡു കൂടിയ തനത് ബ്ലാക്ക്‌ബെറി ഡിസൈനിലാവും പുതിയ ഫോൺ പുറത്തിറങ്ങുക. ഇതിനൊടപ്പം ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയുമുണ്ടാകും. ആൻഡ്രോയിഡായിരിക്കും പുതിയ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. 549 ഡോളറായിരിക്കും എകദേശ വില.

4.5 ഇഞ്ച് ഡിസ്‌പ്ലേയായിരുക്കും ഫോണിനുണ്ടാവുക. 3 ജി.ബി റാം 32 ജി.ബി റോം എന്നിവയാണ് സ്‌റ്റോറജ് സവിശേഷതകൾ. ആൻഡ്രോയിഡ് ന്യൂഗട്ടാണ് ഓപ്പറേറ്റിങ് സിസ്റ്റം. ക്വാൽക്കോം പ്രൊസസർ. 32 മിനുറ്റ് കൊണ്ട് 82 ശതമാനം ചാർജാവുന്ന ക്യുക്ക് ചാർജിങ് സംവിധാനവും ഫോണിലുണ്ട്.

blackberry makes a comeback

NO COMMENTS

LEAVE A REPLY