സിവിൽ സർവ്വീസ് പരീക്ഷ; അപേക്ഷ ക്ഷണിച്ചു

civil service exam application invited

ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി: 2017 മാർച്ച് 17, 6pm.

IAS, IFS, IPS, IRS, IAAS, IRTS തുടങ്ങിയ 24 സിവിൽ സർവീസ് കേഡറുകളിലെ നിയമനം ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം. 2017 ജൂൺ 18 നായിരിക്കും പ്രിലിമിനറി എഴുത്തുപരീക്ഷ. പ്രിലിമിനറി ജയിക്കുന്നവർക്ക് മെയിൻ പരീക്ഷയും തുടർന്ന് അഭിമുഖവും ഉണ്ടാവും. ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  പ്രിലിമിനറി പരീക്ഷയ്ക്ക് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ കേന്ദ്രങ്ങൾ.

പ്രായം: 2017 ആഗസ്ത് ഒന്നിന് 2132. 1985 ആഗസ്ത് രണ്ടിനും 1996 ആഗസ്ത് ഒന്നിനും ഇടയിൽ ജനിച്ചവരാവണം. S.C /S.T വിഭാഗക്കാർക്ക് 5 വർഷവും O.B.C.ക്കാർക്ക് 3 വർഷവും വിമുക്ത ഭടർക്ക് 5 വർഷവും വികലാംഗർക്ക് 10 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് അനുവദിക്കും.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അവസാനവർഷ പരീക്ഷ എഴുതാനിരിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ ഇവർ സിവിൽ സർവീസ് മെയിൻ പരീക്ഷക്ക് അപേക്ഷിക്കുമ്പോഴേക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഗവൺമന്റ് അംഗീകൃത പ്രൊഫഷണൽ, ടെക്‌നിക്കൽ ബിരുദങ്ങൾ നേടിയവർക്കും സിവിൽ സർവീസ് പരീക്ഷക്ക് അപേക്ഷിക്കാം. എം ബി.ബി.എസ്. ഫൈനൽ പരീക്ഷ ജയിച്ചവർക്ക് ഇന്റേൺഷിപ്പ് പൂർത്തിയായില്ലെങ്കിലും പ്രിലിമിനറി പരീക്ഷക്ക് അപേക്ഷിക്കാം. ഇവർ ഇന്റർവ്യു സമയത്ത് ഇന്റേൺഷിപ്പ് പൂർത്തിയാക്കിയതുൾപ്പെടെയുള്ള ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിന് നിബന്ധനകളുണ്ട്. ജനറൽ വിഭാഗക്കാരെ ആറു തവണ മാത്രമേ സിവിൽ സർവീസ് പരീക്ഷ (പ്രിലിമിനറി ഉൾപ്പെടെ) എഴുതാനനുവദിക്കൂ. ഒ.ബി.സി.ക്കാർക്ക് ഒമ്പത് തവണ പരീക്ഷ എഴുതാം. എസ്.സി., എസ്.ടിക്കാർക്ക് എത്ര തവണ പരീക്ഷ എഴുതുന്നതിനും തടസ്സമില്ല. ജനറൽ വിഭാഗക്കാരായ വികലാംഗർക്ക് ഒമ്പത് തവണ പരീക്ഷ എഴുതാം. ഓരോ അവസരവും വിലപ്പെട്ടതാണ്.

അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ, വികലാംഗർ, എസ്.സി.,എസ്.ടി. വിഭാഗക്കാർക്ക് ഫീസില്ല. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ കാഷ് ആയും എസ്.ബി.ടി. ഉൾപ്പെടെയുള്ള അനുബന്ധ ബാങ്കുകളിൽ നെറ്റ് ബാങ്കിങ് സൗകര്യമുപയോഗിച്ചും ഫീസടയ്ക്കാം.

civil service exam application invited

NO COMMENTS

LEAVE A REPLY