പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വൻ തീപിടിത്തം; രണ്ടു പേർക്ക് പരിക്ക്

fire at padmanabhaswamy temple

പത്​മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടക്ക്​ സമീപം വൻ തീപിടിത്തം.  പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ ശ്രീപാദം കൊട്ടാരത്തിന് പുറകിലെ പോസ്റ്റാഫീസിന്റെ അധീനതയിലുള്ള മൂന്ന് കെട്ടിടങ്ങളിലാണ് തീ പിടിച്ചത്. വെളുപ്പിനെ 3.30 ഓടെയാണ് തീ പടരുന്നതായി CCTV ലൂടെ  ക്ഷേത്രത്തിന്റെ സുരക്ഷ ചുമതലയുള്ള കമാൻഡോകളുടെ ശ്രദ്ധയിപ്പെട്ടത്. തുടർന്ന് നഗരത്തിലെ വിവിധ ഫയർഫോഴ്സ് യൂണിറ്റുകളിൽ നിന്ന് എത്തിയ 15ലേറെ ഫയർ എഞ്ചിനുകൾ രക്ഷ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

പഴയ തപാൽ ഉരുപ്പടികൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് പ്രധാന തീ പിടിത്തം.തീ പിടുത്തതിൽ ഒരു കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗത്ഥരും ചേർന്നുള്ള പരിശ്രമത്തിൽ തീ നിയന്ത്രണവിധേയം ആക്കി. രക്ഷ പ്രവർത്തനത്തിനിടെ ആദർശ് എന്ന പോലീസ് കമാൻസോയുടെ കാല് ഓടിഞ്ഞു. ഡെപ്യൂട്ടി കമ്മീഷണർ അരുൾ R കൃഷ്ണയുടെ നേത്യത്യത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകി.  രക്ഷാപ്രവർത്തനത്തിനിടെ രണ്ട്​ ഫയർഫോഴ്​സ്​ ജീവനക്കാർക്ക്​  പരിക്കേറ്റു.

ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അതീവ സുരക്ഷ മേഖലയായ പദ്മനാഭ ക്ഷേത്രത്തിന് സമീപം തീ പിടുത്തം ഉണ്ടാവുന്നത് .സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

fire at padmanabhaswamy temple

NO COMMENTS

LEAVE A REPLY