ഗുജറാത്തിൽ ഐഎസ് ബന്ധമുള്ള രണ്ട് പേർ അറസ്റ്റിൽ

isis

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള രണ്ട് പേർ ഗുജറാത്തിൽ അറസ്റ്റിൽ. രാജ്‌കോട്ട്, ഭാവ് നഗർ എന്നിവിടങ്ങളിൽനിന്ന് വസിം, അതീം എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് ആണ് സഹോദരങ്ങളായ ഇവരെ അറസ്റ്റ് ചെയ്തത്.

ഇരുവരും ചേർന്ന് സൗരാഷ്ട്രയിലെ ക്ഷേത്ത്രതിൽ ഭീകരാക്രമണം ആസുത്രണം ചെയ്തിരുന്നതിന് തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കഴിഞ്ഞ 18 മാസമായി ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് ഇരുവരും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടിരുന്നത്.

NO COMMENTS

LEAVE A REPLY