മലപ്പുറത്ത് കാളപ്പൂട്ട് മത്സരം; സുപ്രിം കോടതി വിധി അവഗണിച്ചു

kalapootu at malappuram

സുപ്രീം കോടതി വിലക്ക് ലംഘിച്ച് മലപ്പുറത്ത് കാളപ്പൂട്ട് മത്സരം. കർഷകരുടെയും നാട്ടുകാരുടെയും കൂട്ടായ്മയാണ് കാളപൂട്ട് നടത്തിയത്. മത്സരം നടത്തരുതെന്ന് വ്യക്തമാക്കി തഹസിൽദാർ സ്‌റ്റോപ് മെമ്മോ നൽകിയിരുന്നെങ്കിലും സംഘാടകർ അത് അവഗണിച്ചു. എടപ്പാളിൽ പ്രത്യേകം സജ്ജമാക്കിയ പാടത്ത് 50 ടീമുകളായി നൂറിലേറ കാളകളെ പങ്കെടുപ്പിച്ചായിരുന്നു മത്സരം. ജീവകാരുണ്യ പ്രവർത്തനത്തിനായാണ് മത്സരം സംഘടിപ്പിച്ചെന്ന് സംഘാടകർ അവകാശപ്പെട്ടു.

 

 

kalapootu at malappuram

NO COMMENTS

LEAVE A REPLY