മകന്റെ ഘാതകരെ അറസ്റ്റ് ചെയ്തിട്ട് മതി വീട് സന്ദർശനം; മുഖ്യമന്ത്രിയോട്‌ ജിഷ്ണുവിന്റെ മാതാവ്

jishnu-mother

നെഹ്‌റു കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ടവരെ പിടിച്ചതിന് ശേഷം മുഖ്യമന്ത്രി വീട്ടിലേക്ക് വന്നാൽ മതിയെന്ന് ജിഷ്ണുവിന്റ മാതാവ്. ചൊവ്വാഴ്ചയ്ക്കകം അറസ്റ്റ് ചെയ്തില്ലെങ്കിൽ മുഖ്യമന്ത്രി തന്റെ വീട്ടിലേക്ക് സന്ദർശനത്തിന് വരേണ്ടതില്ലെന്ന് ജിഷ്ണുവിന്റെ മാതാവ് പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് ജിഷ്ണുവിന്റെ മാതാവ് സർക്കാരിനെതിരെ പ്രതികരിച്ചത്. ചൊവ്വാഴ്ചയ്ക്കകം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ സമരം ആരംഭിക്കുമെന്നും ജിഷ്ണുവിന്റെ മാതാവ് പറഞ്ഞു.

NO COMMENTS

LEAVE A REPLY