ചീമേനി ജയിലിലെ ഗോ പൂജ നിയമലംഘനമെന്ന് മുഖ്യമന്ത്രി

pinarayi-vijayan

കാസർഗോഡ് ചീമേനി തുറന്ന ജയിലിൽ ഗോപൂജ നടത്തിയ സംഭവം നിയമലംഘന മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈശ്വരനെ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് സർക്കാരിന് പ്രശ്‌നമല്ല. നിയമത്തിൽനിന്ന് വ്യതിചലിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെബ്രുവരി അഞ്ചിനാണ് ജയിലിൽ ഗോപൂജ നടത്തിയത്. കർണാടകയിലെ മഠം അധികൃതർ ജയിലിലേക്ക് പശുക്കളെ കൈമാറുന്ന ചടങ്ങിന്റെ ഭാഗമായാണ് ഗോ പൂജ നടത്തിയത്.

കർണാടകയിൽ നിന്നെത്തിയ സംഘ്പരിവാർ അനുഭാവിയായ സ്വാമിയാണ് പൂജ നടത്തിയത്. ജയിൽ സൂപ്രണ്ടും ജോയിന്റ് സൂപ്രണ്ടും ചേർന്നാണ് സ്വാമിയെയും സംഘത്തെയും സ്വീകരിച്ചത്.

നിയമത്തിന് അതീതമായി ആർക്കും ഒരു സൗകര്യവുമൊരുക്കരുതെന്നും അഴിമതിക്കാരുടെ പ്രലോഭനത്തിൽ ആരും വീഴരുതെന്നും പിണറായി വിജയൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.

NO COMMENTS

LEAVE A REPLY