ലോക റെക്കോർഡ് ലക്ഷ്യമിട്ട് വൈക്കം വിജയലക്ഷ്മി

vaikom vijayalakshmi to set world record

ഒറ്റക്കമ്പി സംഗീതോപകരണമായ ഗായത്രിവീണ മീട്ടി വൈക്കം വിജയലക്ഷ്മി ലോക റെക്കോഡ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. മാർച്ച് അഞ്ചിന് ഏറ്റവും കുറഞ്ഞ സമയത്തിൽ 51 ഗാനങ്ങൾ ഗായത്രിവീണയിൽ വായിച്ചാണ് വിജയലക്ഷ്മി റെക്കോർഡ് ലക്ഷ്യം വയ്ക്കുന്നത്.

വൈറ്റില കുണ്ടന്നൂർ റോഡിൽ ഹോട്ടൽ സരോവരത്തിലാണ് പരിപാടി. രാവിലെ 10മുതൽ ഉച്ചക്ക് ഒന്നുവരെ ശാസ്ത്രീയ സംഗീതമാണ് അവതരിപ്പിക്കുക. തുടർന്ന് മൂന്നുവരെ വിവിധ ഭാഷ ചലച്ചിത്രഗാനങ്ങളും അവതരിപ്പിക്കും. ഒരു ശ്രുതിയിൽ ട്യൂൺ ചെയ്തിരിക്കുന്ന ഗായത്രിവീണയിൽ വ്യത്യസ്ത ശ്രുതിയിലുള്ള ഗാനങ്ങൾ വായിക്കുന്ന ഏക കലാകാരിയാണ് വിജയലക്ഷ്മി.

vaikom vijayalakshmi to set world record

NO COMMENTS

LEAVE A REPLY