മദ്യപിക്കാൻ പണം നൽകിയില്ല; .യുവാവ് സഹോദരനെ കുത്തി

CRIME

20 രൂപ നൽകാത്തതിന് സഹോദരനെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. മദ്യപിക്കാനായി 20 രൂപ നൽകാത്തതിനാണ് ഡൽഹി സ്വരൂപ് നഗറിൽ പങ്കജ് എന്ന യുവാവ് സഹോദരൻ ബണ്ടിയെ കുത്തിയത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

കുത്തുകൊണ്ട് യുവാവിനെ പ്രവേശിപ്പിച്ചെന്ന് ആശുപത്രിയിൽനിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തിയപ്പോളാണ് സംഭവം പുറംലോകം അറിയുന്നത്. ആദ്യം മോഷണ ശ്രമത്തിനിടെയാണ് കുത്തേറ്റതെന്നാണ് പങ്കജ് പറഞ്ഞത്. പിന്നീട് ഇവരുടെ വീട്ടിൽ പരിശോഘന നടത്തിയപ്പോഴാണ് പങ്കജിന്റെ രക്തം പുരണ്ട വസ്ത്രങ്ങളും കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ കുത്തിയത് താനാണെന്ന് പങ്കജ് പോലീസിനോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY