കണ്‍മുന്നില്‍ ബസ്സില്‍ വച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ച ആളോട് മോയീസ് ചെയ്തത് ഇതാണ്

0
74

ഒരു പെണ്‍കുട്ടിയെ ബസ്സില്‍ വച്ച് ഉപദ്രവിച്ചപ്പോള്‍ സഹയാത്രകന്‍ എങ്ങനെയാണ് നേരിട്ടതെന്ന് കാണൂ.

ന്യൂയോര്‍ക്കിലാണ് സംഭവം. ഹിപ് ഹോപ്പ് ആര്‍ട്ടിസ്റ്റായ മോയീസ് മോറന്‍സിയാണ് കുടിച്ച് ലക്ക് കെട്ട ആളില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. മര്യാദയുടെ ഭാഷയില്‍ കുട്ടിയെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ച മോയിസീനെ അക്രമി ജാതീയമായി അധിക്ഷേപിച്ചു. ആദ്യം പോലീസ് അധികൃതരെത്തി മോയീസിനേയും അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് സത്യാവസ്ഥ അറിഞ്ഞപ്പോള്‍ പോലീസുകാര്‍ തന്നെ ഇയാളെ മോചിപ്പിച്ചു. സംഭവത്തിന് ഇരയായ
ആ പെണ്‍കുട്ടിയെത്തി ഇയാളെ ആശ്ലേഷിക്കുകയും പൂവ് നല്‍കി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
പാബ്ലോ ലെനാവോ എന്ന മുപ്പത്തിയാറുകാരന്‍ സംഭവത്തില്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

NO COMMENTS

LEAVE A REPLY