ക്ലിന്റിന്റെ അച്ഛനും അമ്മയുമായി റിമയും ഉണ്ണി മുകുന്ദനും

clint

വരകളുടെ ഒരു വലിയ ലോകം ബാക്കിയാക്കി ഏഴാം വയസ്സിൽ ലോകത്തോട് വിടപറഞ്ഞ ക്ലിന്റെന്ന അപൂർവ്വ ബാലന്റെ ജീവിതം സിനിമയാകുമ്പോൾ ക്ലിന്റിന്റെ മാതാപിതാക്കളായി എത്തുന്നത് റിമ കല്ലിങ്കലും ഉണ്ണി മുകുന്ദനും. ഇരുവരും ചിത്രത്തിൽ എത്തുമെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ ക്ലിന്റ് തന്റെ രക്ഷാകർത്താക്കളോടൊപ്പം നിൽക്കുന്നതിന് സമാനമായ ചിത്രം റിമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ക്ലിന്റിന്റെ അമ്മയും അച്ഛനുമായ ചിന്നമ്മയും ജോസഫുമായാണ് ഇരുവരുമെത്തുന്നത്‌

clintക്ലിന്റായി എത്തുന്നത് മാസ്റ്റർ അലോക് ആണ്. തൃശ്ശൂർ സ്വദേശിയാണ് അലോക്. സംവിധായകൻ ഹരികുമാറാണ് ചിത്രം ഒരുക്കുന്നത്. ഗോഗുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ വി മോഹന കുമാറിന്റേതാണ്. കെപിഎസി ലളിത, ജോയ് മാത്യു, രണ്ജി പണിക്കർ, വിനയ് ഫോർട്ട്, സലിം കുമാർ എന്നിവർ ചിത്രത്തിൽ അണി നിരക്കുന്നു. പ്രഭാവർമ്മ രചിക്കുന്ന ഗാനങ്ങൾക്ക് സംഗീതമൊരുക്കുന്നത് ഇളയരാജയാണ്. ഛായാഗ്രഹണം മധു അമ്പാട്ട്.

NO COMMENTS

LEAVE A REPLY