വയനാട്ടിൽ കാട്ടാനയുടെ ആക്രമണം; വീട്ടമ്മയ്ക്ക് പരിക്ക്

wild elephant

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. മുത്തങ്ങ പൂവാനികുന്നേൽ ഷൈലജ രാജൻ (55) നാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് പുലർച്ചെ 6 മണിയോടെ പശുവിനെ കറക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഷൈലജയുടെ കാലിനു ഗുരുതരമായി പരിക്കേറ്റു. ഇവരെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY