തൂക്കത്തില്‍ തട്ടിപ്പ്; ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് 7.5ലക്ഷം രൂപ പിഴ

തൂക്കത്തില്‍ കൃത്രിമം കാണിച്ചതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വന്‍ പിഴ. സിലിണ്ടറുകളില്‍ എല്‍പിജിയുടെ തൂക്കത്തില്‍ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്ന് 7.5ലക്ഷം രൂപയാണ് പിഴയായി ലീഗല്‍ മെട്രോളജി വകുപ്പ് ഈടാക്കിയത്.

കൊച്ചിയിലെ ബോട്ടിലിംഗ് പ്ലാന്റില്‍ ലീഗല്‍ മെട്രോളജി അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കുറവ് കണ്ടെത്തിയത്. ഓരോ സിലിണ്ടറിലും ഏകദേശം 700ഗ്രാമിന്റെ കുറവാണ് കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY