എബിവിപിക്കാര്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായി കാര്‍ഗില്‍ രക്ത സാക്ഷിയുടെ മകള്‍

തന്നെ ബലാത്സംഗം ചെയ്യുമെന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി  ഗുര്‍മെഹര്‍ കൗര്‍. ലേഡി ശ്രീറാം കോളജ് വിദ്യാർഥിനിയും കാർഗിൽ രക്തസാക്ഷി മേജർ മൻദീപ് സിങ്ങിന്‍റെ മകളുമാണ്  ഗുര്‍മെഹര്‍ കൗര്‍. ‘സ്റ്റുഡന്‍റ്സ് എഗൈന്‍സ്റ്റ് എ.ബി.വി.പി’ കാമ്പയിന്  തുടക്കമിട്ടശേഷം സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും നിരവധി ഭീഷണികളാണ് ലഭിക്കുന്നതെന്ന് കൗർ വെളിപ്പെടുത്തി.  തന്നെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നുമാണ് അവരുടെ ഭീഷണി.
ജെ.എ.ന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനേയും ഷെഹ് ലയേയും ഡൽഹി രാംജാസ് കോളജില്‍ എ.ബി.വി.പി വിലക്കിയതിനെ തുടർന്ന്  സര്‍വകലാശാലയില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് ഗുര്‍മെഹര്‍ കാമ്പെയിന് തുടക്കമിട്ടത്.

‘ഞാന്‍ ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാർഥിയാണ്, പക്ഷേ എ.ബി.വി.പിയെ ഭയക്കുന്നില്ല’ എന്ന് എഴുതിയ പേപ്പര്‍ കൈകളില്‍ പിടിച്ച് കൊണ്ടുള്ള ചിത്രം ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കിയായിരുന്നു കൗര്‍ പ്രതിഷേധിച്ചത്.

NO COMMENTS

LEAVE A REPLY