ഗുരുവായൂരില്‍ നാളെ മുതല്‍ കലശം; കുട്ടികള്‍ക്ക് പ്രവേശനമില്ല

b-guruvayoor-temple cctv guruvayur temple bomb threat guruvayur temple

ഗൂരൂവായൂര്‍ക്ഷേത്രത്തില്‍ നാളെ മുതല്‍ സഹസ്ര കലശ ചടങ്ങുകള്‍ ആരംഭിക്കും. നാളെ രാത്രി പന്ത്രണ്ട് മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. കലശം തുടങ്ങി കഴിഞ്ഞ് ഉത്സവം കഴിയുന്ന മാര്‍ച്ച് 17വരെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ക്ഷേത്രനടയിലേക്ക് പ്രവേശിപ്പിക്കില്ല. പുറമെ നിന്ന് തൊഴാനും ചോറൂണ്‍, തുലാഭാരം എന്നിവ നടത്താനും സൗകര്യമുണ്ട്.

മാര്‍ച്ച് ഏഴ് വരെയാണ് സഹസ്ര കലശം നടക്കുക. അന്ന് ഉച്ചവരെ വടക്കേ നടയിലൂടെയാണ് ഭക്ത ജനങ്ങള്‍ക്ക് നാലമ്പലത്തിനകത്ത് പ്രവേശിക്കാനാവുക.

NO COMMENTS

LEAVE A REPLY