ഗോവയില്‍ 100 കോടിയുടെ ഭൂമി പാക് പൗരന്മാരുടേത്

goa

ഗോവയില്‍ പാക് പൗരന്മാരുടെ അധീനതില്‍ 100കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത്തരത്തില്‍ 263പ്ലോട്ടുകളാണ് പാക്ക് പൗരന്മാരുടെ ഉടമസ്ഥതതയില്‍ ഉള്ളത്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗോവയില്‍ നിന്ന് പാകിസ്താനിലേക്ക് കുടിയേറി അവിടുത്തെ പൗരത്വം സ്വീകരിച്ചവരുടെ വസ്തുവകകളാണ് ഇവ. ഇത് ഏറ്റെടുക്കണമെങ്കില്‍ പ്രത്യേക നിയമം പാര്‍ലമെന്റ് അവതരിപ്പിക്കേണ്ടി വരും.ബര്‍ദെസ്, സാല്‍സെറ്റെ,ടിസ്വാഡി, ബിചോലിം തുടങ്ങിയ സ്ഥലങ്ങളിലായാണ് ഈ പ്ലോട്ടുകള്‍ ഉള്ളത്. ചിലര്‍ ഈ ഭൂമിയുടെ ഉടമകളാണെന്ന് കാണിച്ച് കോടതിയെ സമീപിച്ചിട്ടുണ്ട്.

1965 സെപ്തംബര്‍ 11ന് പാകിസ്താനെ ശത്രുരാജ്യമായി പ്രഖ്യാപിച്ചതുകൊണ്ട് ഈ വസ്തുവകകളെ ‘എനിമി പ്രോപ്പര്‍ട്ടി’യായി പ്രഖ്യാപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY