സെക്രട്ടേറിയേറ്റിന് മുന്നിൽ കെഎം മാണിയുടെ ഉപവാസ സമരം

km-mani-pj-joseph

കാരുണ്യ ചികിത്സാ പദ്ധതി സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് മുൻ ധനമന്ത്രി കെ എം മാണിയുടെ നേതൃത്വത്തിൽ ഉപവാസ സമരം. സെക്രട്ടേറിയേറ്റിന് മുന്നിലാണ് മാണി ഏക ദിന ഉപവാസ സമരം ആരംഭിച്ചത്. കേരള കോൺഗ്രസ് എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി, ജോയി എബ്രഹാം എംപി തുടങ്ങിയ നേതാക്കളും ചെയർമാനൊപ്പം നിരാഹാര സമരത്തിൽ അണിനിരക്കുന്നുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE