യാത്രക്കാരെ കുത്തി നിറച്ച് പാക് വിമാനം; മൂന്ന് പേർക്കെതിരെ നടപടി

pakistan-airline passenger tries to open airplane door

വിമാനത്തിനുള്ളിൽ യാത്രക്കാരെ നിന്ന് യാത്ര ചെയ്യാൻ അനുവദിച്ച സംഭവത്തിൽ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്. പാക് ഇന്റർനാഷണൽ എയർലൈൻസ് വിമാനത്തിന്റെ പൈലറ്റിനും രണ്ട് വിമാന ഉദ്യോഗസ്ഥർക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

കറാച്ചിയിൽനിന്ന് മദീനയിലേക്ക് പോയ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻ വിമാനത്തിലാണ് ജനുവരി 20 ന് അനുവദിച്ചതിൽ കൂടുതൽ ആളുകളെ യാത്ര ചെയ്യാൻ അനുവദിച്ചത്.

409 യാത്രക്കാർക്ക് കയറാവുന്ന വിമാനത്തിൽ അന്നേ ദിവസം 416 പേരാണ് യാത്ര ചെയ്തത്. അധികമായി വിമാനത്തിൽ പ്രവേശിച്ച ഏഴ് യാത്രക്കാർക്കും കയ്യെഴുത്തിലുള്ള ബോർഡിങ് പാസുകളായിരുന്നു നൽകിയത്.

NO COMMENTS

LEAVE A REPLY