കാന്റീൻ ജീവനക്കാരനെ പി സി ജോർജ് മർദ്ദിച്ചതായി പരാതി

p c georgep

കാന്റീൻ ജീവനക്കാരനെ പൂഞ്ഞാർ എംഎൽഎ പി സി ജോർജ് മർദ്ദിച്ചതായി പരാതി. എംഎൽഎ ഹോസ്റ്റലിലെ കഫേ കുടുംബശ്രീയിലെ ജീവനക്കാരനായ മനുവിനാണ് പി സി ജോർജ്ജിന്റെ മർദ്ദനമേറ്റത്. ഊണ് കൊണ്ടുവരാൻ വൈകിയതിനാണ് പി സി ജോർജ്ജ് എംഎൽഎ കാന്റീൻ ജീവനക്കാരനെ മർദ്ദിച്ചതെന്നാണ് പരാതി. മുഖത്ത് മർദ്ദനമേറ്റ വട്ടിയൂർക്കാവ് സ്വദേശി മനുവിന്റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റു. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് മർദ്ദനമേറ്റ കാന്റീൻ ജീവനക്കാരൻ നിയമസഭാ സെക്രട്ടറിക്ക് പരാതി നൽകി.

NO COMMENTS

LEAVE A REPLY