ആ പ്രണയം ‍ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു: റഹ്മാന്‍

മലയാള സിനിമാ രംഗത്ത് കത്തി നിന്ന സമയത്ത് റഹ്മാന് എന്ന നടന് സിനിമപോലെ ഒപ്പമുണ്ടായിരുന്നതാണ് ഗോസിപ്പുകളും. ഒപ്പം അഭിനയിച്ച നടിമാരുടെ എല്ലാം പേര്‍ ചേര്‍ത്ത്  അക്കാലത്ത് ഗോസിപ്പുകളും ഇറങ്ങിയിരുന്നു. അന്നത്തെ ഒരു ഗോസിപ്പ് സത്യമാണെന്ന് ഇപ്പോള്‍ താരം തുറന്ന് സമ്മതിക്കുന്നു. അമലയുമായുള്ള ബന്ധമാണത്. ആ ബന്ധം പ്രണയമായിരുന്നെന്ന് തുറന്ന് സമ്മതിക്കുകയാണ് താരം ഇപ്പോള്‍.
തമിഴില്‍ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് ഈ സ്നേഹം മൊട്ടിട്ടതെന്നും റഹ്മാന്‍ പറയുന്നു. പ്രണയമായി വളര്‍ന്നെങ്കിലും ആ ബന്ധത്തിന് വലിയ ആയുസ്സുണ്ടായിരുന്നില്ലെന്നും താരം പറയുന്നു. കണ്ണേ കണിയാമുതേ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. 1986ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

NO COMMENTS

LEAVE A REPLY